മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം; വിളംബര ഘോഷയാത്ര നടന്നു.
November 2, 2026
മാറഞ്ചേരിയിൽ കേരളോത്സവത്തിന് ആവേശത്തുടക്കം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന് ആവേശകരമായ തുടക്കം കുറിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. വെള്ളിയാഴ്ച മുക്കാലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മാറഞ്ചേരി സെന്ററിൽ സമാപിച്ചു.
ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വിബിജി–റാംജി തൊഴിലാളികൾ, മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ, ആശാവർക്കർമാർ, ഹരിതകർമസേന അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തവും ഘോഷയാത്രയ്ക്ക് ആവേശം പകർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ശ്രീജിത്ത് വൈസ് പ്രസിഡൻറ് ഖദീജ മൂത്തേടത്ത്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പത്തായി, ഷിജിൽ മുക്കാല, ആയിഷ നെസ്നി, മെമ്പർമാരായ p. നൂറുദ്ധീൻ,സുമ ടീച്ചർ, ജസീറ, ആസിയ, മുസ്തഫ, നജീബ് M. T, നെസ്നി സുൽഫിക്കർ, T. മാധവൻ,പ്രസീത, ബീന ബാബു, സുലൈഖ, നാസർ മാഷ്,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.