''ഊര്‍ജ്ജ ഗ്രാമം ''വീടുകളില്‍ സോളാര്‍ പദ്ധതി

October 12, 2026

മാറഞ്ചേരി: പുരപ്പുറ സോളാർ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഊർജഗ്രാമം പദ്ധതിയുടെ വിശദീകരണയോഗം സംഘടിപ്പിച്ചു. സോളാർ പദ്ധതി നടപ്പാക്കുന്ന വെണ്ടർമാരും പദ്ധതിയിൽ താൽപര്യമുള്ളവരും പങ്കെടുത്തു.

വീടുകളിലും മറ്റ് കെട്ടിടങ്ങളിലും പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിച്ച് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനും സൗരോർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, പദ്ധതി ആനുകൂല്യങ്ങൾ, അനുബന്ധ സംശയങ്ങൾ എന്നിവ യോഗത്തിൽ വിശദീകരിച്ചു. വെണ്ടർമാർ പങ്കെടുത്തവർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. മാധവൻ, പി.വി. മുസ്തഫ, എൻ.കെ. അബ്ദുൽ നാസർ, സുലൈഖ, ജസീറ, ആസിയ, മുസ്തഫ പി.വി., കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ സാബിത് എന്നിവർ സംസാരിച്ചു.

സൗരോർജത്തിന്റെ സാധ്യതകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ച് പരിസ്ഥിതി സൗഹൃദ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുകയാണ് ഊർജഗ്രാമം പദ്ധതിയുടെ ലക്ഷ്യം.

''Energy Village'' Solar Project in Homes