''കയ്യോട് കൈ'' കാഞ്ഞിരമുക്ക് പുഴയോരം ശുചീകരിച്ചു

October 5, 2026

സസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനമായ "കൈയോട് കൈ "പദ്ധതി പ്രകാരം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് കാഞ്ഞിരമുക്ക് പുഴയോരം ശുചീകരിച്ചു. ഹരിത കർമ സേന അംഗങ്ങൾ, VBG റാം തൊഴിലാളികൾ പൊതുപ്രവർത്തകർ എന്നിവർ പങ്കാളികളായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കദീജ മൂത്തേടത് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷ നെസ്നി, മെമ്പർമാരായ പ്രസാദ്, സാബിറ ഹിലർ, മുസ്തഫ. P. V, VBG റാം എഞ്ചിനീയർ ശ്രീജിത്ത്‌, കുടുംബശ്രീ cds ചെയർപേഴ്സൺ ബൽകീസ് എന്നിവർ സംസാരിച്ചു.

കയ്യോട് കൈ